youth

തിരുവനന്തപുരം: യുവജനങ്ങൾക്ക് നേതൃശേഷിയും നൈപുണ്യവും പ്രദാനം ചെയ്യുന്ന യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

അന്താരാഷ്ട്ര, ദേശീയ തലങ്ങളിൽ വിവിധ വിഷയങ്ങളിൽ അറിയപ്പെടുന്ന പണ്ഡിതരും ചിന്തകരും അനുഭവം പങ്കുവയ്ക്കുന്നതിനുള്ള അവസരം അക്കാഡമി ഒരുക്കും.

യുവതീയുവാക്കൾ ജനപ്രതിനിധികളാകുമ്പോൾ ഉദ്യോഗസ്ഥരാൽ നയിക്കപ്പെടുന്നവരായല്ല, മറിച്ച് ഉദ്യോഗസ്ഥരെ നയിക്കുന്നവരായി മാറണം. ബന്ധപ്പെട്ട വിഷയങ്ങളിലും നിയമങ്ങളിലും ചട്ടങ്ങളിലും നടപടിക്രമങ്ങളിലും അറിവുള്ളവരാകണം. ഇത് യൂത്ത് ലീഡർഷിപ്പ് അക്കാഡമിയിലൂടെ സാദ്ധ്യമാകും. ആദ്യ സെഷൻ കമലഹാസനാണു കൈകാര്യം ചെയ്തത്.