c-p

വെഞ്ഞാറമൂട്: തേമ്പാമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രതിഷേധ സത്യാഗ്രഹം നടന്നു. സി.പി.എം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി തേമ്പാമൂട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞതുമുതൽ യു.ഡി.എഫിനും ബി.ജെ.പിക്കും സമനില തെറ്റിയതായി അദേഹം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി ഇ.എ. സലിം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ.കൃഷ്ണൻ നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡി.കെ.മുരളി എം.എൽ.എ, പി.ബിജു, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. മീരാൻ,ബി.ബാലചന്ദ്രൻ,എൻ.ബാബു,കെ.പി.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പി.ജി.സുധീർ സ്വാഗതവും വൈവി ശോഭ കുമാർ നന്ദിയും പറഞ്ഞു.