neyyar-dam

തിരുവനന്തപുരം: കനത്ത മഴയും നീരൊഴുക്കും കാരണം പത്തനംതിട്ട ജില്ലയിലെ പമ്പ,​ കക്കി ഡാമുകളിൽ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നു. കക്കിയിൽ ജലനിരപ്പ് 90 ശതമാനത്തിൽ എത്തിയതിനെ തുടർന്ന് ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വീണ്ടും മഴ പെയ്യുകയാണെങ്കിൽ ഡാം തുറന്നു വിടും. ആദ്യം 15 സെന്റീമീറ്ററാകും തുറക്കുക. ജനങ്ങളോട് ജാഗ്രത പാലിക്കാൻ ജില്ലാഭരണകൂടം നിർദേശം നൽകി. ഞായറാഴ്ച തുറന്ന ഷോളയാർ,​ ബാണാസുരസാഗർ,​ കുണ്ടള,​ ലോവർ പെരിയാർ,​ കല്ലാർ,​ മൂഴിയാർ,​ കല്ലാർകുട്ടി,​ പൊന്മുടി,​ പൊരിങ്ങൽക്കുത്ത് ഡാമുകൾ അടച്ചിട്ടില്ല.