കിളിമാനൂർ:തേമ്പാംമൂട്ടിൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി. എം കിളിമാനൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളിൽ സത്യഗ്രഹം സംഘടിപ്പിച്ചു.സത്യഗ്രഹം സി.പി.എം ജില്ലാകമ്മറ്റിയംഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു.ഏരിയാകമ്മറ്റിയംഗം ജി.രാജു അദ്ധ്യക്ഷത വഹിച്ചു.ഏരിയാകമ്മറ്റിയംഗങ്ങളായ ജി. വിജയകുമാർ,കെ.സുഭാഷ്,ഡി.സ്മിത,ശ്രീജാഷൈജുദേവ്,ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ജെ.ജിനേഷ് തുടങ്ങിയവർ സംസാരിച്ചു.ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ സ്വാഗതംപറഞ്ഞു.ജില്ലാപഞ്ചായത്തംഗം ഡി.സ്മിത രക്തസാക്ഷി കവിത ചൊല്ലി.ത്രിതല പഞ്ചായത്തംഗങ്ങൾ, സി.പി.എം ഏരിയാ,ലോക്കൽകമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
caption കിളിമാനൂർ ഏരിയാകമ്മറ്റി നടത്തിയ സത്യഗ്രഹം ജില്ലാകമ്മറ്റിയംഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്യുന്നു