road

കുറ്റ്യാടി: കാവിലുംപാറ-വയനാട് ചുരം റോഡിൽ രണ്ടാം വളവിലെ ഓവുചാലിൽ മുകളിൽ നിന്നും ഇടിഞ്ഞു വീണ മണ്ണും നീക്കം ചെയ്തു. കാവിലുംപാറ പഞ്ചായത്ത് നാലാം വാർഡിലെ പന്ത്രണ്ടോളം തൊഴിലുറപ്പ് തൊഴിലാളികളാണ് ശുചീകരിക്കുന്നത്. അതേസമയം പാതയുടെ ഇരുവശങ്ങളിലും പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നത് തുടരുകയാണ്. ഇവ പരിസരത്ത് രൂക്ഷമായ ദുർഗന്ധത്തിന് ഇടയാക്കുകയാണ്. മഴക്കാലത്ത് ഒഴുകി താഴ്ന്ന പ്രദേശങ്ങളിലെ കൃഷിഭൂമികളിലും പുഴകളിലും എത്തുന്നതായാണ് ജനങ്ങളുടെ പരാതി. നൂറു കണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന ചുരം റോഡും പരിസരവും സംരക്ഷിക്കാൻ അധികൃതർ ഇടപെടണമെന്നാണ് ആവശ്യം.