കാട്ടാക്കട: കഴിഞ്ഞദിവസം ആത്മഹത്യചെയ്ത കള്ളിക്കാട്ട് തട്ടുകട നടത്തുന്നയാൾക്ക് കൊവിഡ് . വീരണകാവ് അരുവിക്കുഴി അനൂപ് ഭവനിൽ കുട്ടപ്പൻ നായർ(61) ക്കാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ മരണാനന്തര പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ദീർഘനാളായി കള്ളിക്കാട്ട് തട്ടുകട നടത്തിവരികയായിരുന്നു.ഭാര്യ:വത്സല കുമാരി.മക്കൾ: അനൂപ്,അശ്വതി.മരുമക്കൾ:സുധീഷ് കുമാർ, മീര.