കല്ലമ്പലം:കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ വൈദ്യശാല - കൃഷ്ണൻകോവിൽ റോഡ്, വഞ്ചിയൂർ - കട്ടപ്പറമ്പ് റോഡ് എന്നീ റോഡുകളുടെ നിർമ്മാണോദ്ഘാടനം അഡ്വ.ബി സത്യൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 25ലക്ഷവും, 3640000 രൂപയും ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം.പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ് ദീപ അദ്ധ്യക്ഷത വഹിച്ചു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ജൂബിലി വിനോദ്, ലിസി ശ്രീകുമാർ, പഞ്ചായത്തംഗം സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.