pinarayi-and-chennithala

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് ജനങ്ങളുടെ ആരോഗ്യവിവരം ശേഖരിക്കാൻ സ്‌പ്രിൻക്ലർ കമ്പനിയുമായുള്ള കരാർ അവസാനിക്കെ മുഖ്യമന്ത്രിയോട് കൂടുതൽ ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡേറ്റകളുടെ വമ്പൻ ശേഖരം വിലയിരുത്താൻ സ്‌പ്രിൻക്ലർ പോലുള്ള കമ്പനികൾ അനിവാര്യമാണെന്ന് അവകാശപ്പെട്ടിരുന്ന സർക്കാർ കൊവിഡ് വ്യാപനം വർദ്ധിച്ചപ്പോൾ കരാർ അവസാനിപ്പിക്കുന്നത് എന്തിനാണെന്ന് ചെന്നിത്തല പരിഹാസരൂപേണ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

സ്‌പ്രിൻക്ലറിന്റെ സോഫ്‌റ്റ്‌വെയർ എത്രമാത്രം ഫലപ്രദമായിരുന്നു? സി-ഡിറ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇപ്പോഴത്തേത് പോലെ ഡേറ്റയുടെ വിലയിരുത്തൽ തുടക്കംമുതൽ നടത്താനാകുമെന്നിരിക്കെ, സ്‌പ്രിൻക്ലറിന് പകരം ഈ സംവിധാനം സ്വീകരിക്കാതിരുന്നതെന്തുകൊണ്ട്? സ്‌പ്രിൻക്ലറിന്റെ സേവനം ഉപയോഗിച്ചതിലൂടെ സർക്കാരിനും ജനങ്ങൾക്കും എന്ത് നേട്ടമുണ്ടായി തുടങ്ങിയ ചോദ്യങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്.

നാടിന് അനിവാര്യമായ ഇ- മൊബിലിറ്റി പദ്ധതിയെയല്ല, അതിലെ ക്രമക്കേടുകളെയാണ് എതിർത്തത്. കൺസൾട്ടന്റ് സ്ഥാനത്തു നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ ഒഴിവാക്കുന്ന ഫയൽ മുഖ്യമന്ത്രി കണ്ടിട്ടും അക്കാര്യം പറയാനദ്ദേഹം മടിക്കുന്നു. ദുരഭിമാനമോ ഫയൽ വായിച്ചിട്ടും മനസിലാകാത്തതോ ആകാം കാരണം.

നാട്ടിൽ ഓരോ ദുരന്തമുണ്ടായപ്പോഴും ആരും രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയാകാൻ ഇത് ചൈനയല്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 സ്‌​പ്രി​ൻ​ക്ല​ർ​ ​ക​രാ​ർ​ ​തീ​ർ​ന്നു​:​ ​മു​ഖ്യ​മ​ന്ത്രി

വി​വ​ര​വി​ശ​ക​ല​ന​ത്തി​ന് ​ന​ൽ​കി​യ​ ​കാ​ല​വ​ധി​ ​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ​സ്‌​പ്രി​ൻ​ക്ല​റു​മാ​യു​ള്ള​ ​ക​രാ​ർ​ ​അ​വ​സാ​നി​ച്ച​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​സ്‌​പ്രി​ൻ​ക്ല​ർ​ ​ന​ൽ​കി​യ​ ​സേ​വ​ന​മെ​ന്താ​ണ​ന്ന് ​പ​രി​ശോ​ധി​ച്ചേ​ ​പ​റ​യാ​നാ​വൂ.​ ​സ്‌​പ്രി​ൻ​ക്ല​റു​മാ​യു​ള്ള​ ​സ​ഹ​ക​ര​ണം​ ​തു​ട​രു​മോ​യെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​ല്ല.​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​എ​ൻ.​ഐ.​എ​യു​ടെ​ ​അ​ന്വേ​ഷ​ണ​ത്തെ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​ന്യാ​യീ​ക​രി​ച്ചു.​ ​എ​ൻ​ഐ​എ​യ്ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​കേ​ന്ദ്ര​മാ​യി​ ​അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്.​ ​പ​ല​ ​ആ​ളു​ക​ളും​ ​തി​രു​വ​ന​ന്ത​പു​ര​ത്താ​യ​തു​കൊ​ണ്ടാ​വാ​മി​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.