g

കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ ശക്തമായ തിരയടിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.അഞ്ചുതെങ്ങ്, തൈക്കൂട്ടം വീട്ടിൽ ആൽബിയുടെ മകൻ മോസസ്(55) ആണ് മരിച്ചത്.കഴിഞ്ഞദിവസം രാവിലെ 4 മണിയോടെ അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് പടിഞ്ഞാറ് 100 മീറ്റർ മാറി സേവിയറിൻെറ ഉടമസ്ഥതയിലുള്ള ജിതിൻ എന്ന വള്ളമാണ് മറിഞ്ഞത്.കടലിൽ മത്സ്യ ബന്ധനം കഴിഞ്ഞു വരുമ്പോഴാണ് അപകടം . വള്ളത്തിൽ 4 പേരാണ് ഉണ്ടായിരുന്നത്. മോസസ്‌ ഒഴികെ 3 പേരും നീന്തി രക്ഷപ്പെട്ടു. ജെറോം , വിൻസെന്റ് , ഷോക്കുട്ടി എന്നിവരാണ് രക്ഷപ്പെട്ടത്.മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലിൽ രാവിലെ 10 മണിയോടെ മോസസിനെ കണ്ടെത്തുകയായിരുന്നു.ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വളളവും മത്സ്യബന്ധനോപകരണങ്ങളും നഷ്ടപ്പെട്ടു.