തിരുവനന്തപുരം: നഗരസഭയുടെ കാച്ചാണി വാർഡിലെ മലമുകളിലുള്ള സാന്ത്വനം വൃദ്ധ സദനത്തിൽ പുതുതായി പണികഴിപ്പിച്ച രണ്ടാം നില കെട്ടിടത്തിന്റെ ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിച്ചു. ബന്ധുക്കൾ ഉപേക്ഷിച്ചവരും അനാഥരുമായ 20 വയോജനങ്ങൾ പുതുതായി പണി കഴിപ്പിച്ച സാന്ത്വനത്തിന്റെ രണ്ടാം നിലയിൽ താമസിക്കും. നിലവിൽ 14 അന്തേവാസികളാണുള്ളത്. 30 ലക്ഷം രൂപ ചെലവിലാണ് രണ്ടാം നില പണി കഴിപ്പിച്ചത്. ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ, നഗരാസൂത്രണ കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പാളയം രാജൻ, കൗൺസിലർമാരായ ടി.ബാലൻ, പി. രാജി മോൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പഴനിയാംപിള്ള എന്നിവർ പങ്കെടുത്തു.