fy

വർക്കല: ചെമ്മരുതിയിൽ വികസനോത്സവത്തിന് തുടക്കം കുറിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും നിരവധി വികസന പ്രവർത്തനങ്ങളും ജനക്ഷേമപദ്ധതികളും ഉൾപ്പെടുത്തി സെപ്തംബർ 24 മുതൽ ഒക്ടോബർ 20 വരെ നടക്കുന്ന വികസനോത്സവം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.പി. മുരളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് . സലിം, അരുണാ എസ്.ലാൽ, കുട്ടപ്പൻ തമ്പി, തങ്കപ്പൻ, ടി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു .