നാഗർകോവിൽ: ഫോണിൽ ഗെയിം കളിക്കാൻ അമ്മ അനുവദിക്കാത്തതിനെ തുടർന്ന് ഒമ്പതാംക്ലാസുകാരൻ വിഷം കഴിച്ചുമരിച്ചു. മണ്ടയ്ക്കാട് കരുമങ്കടൽ രാജകുമാർ - ഗീത ദമ്പതികളുടെ ഏക മകൻ സുജിൻ (14) ആണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം. സുജിൻ വീട്ടിൽ ഫോണിൽ ഗെയിം കളിക്കുന്നത് പതിവായിരുന്നു. ബുധനാഴ്ച ഗെയിം കളിച്ചുകൊണ്ടിരിക്കെ ഗീത സുജിന്റെ ഫോൺ പിടിച്ചുവാങ്ങുകയും ശാസിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് വിഷംകഴിച്ച സുജിനെ അടുത്തുള്ള വാഴത്തോപ്പിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു. നാട്ടുകാർ സുജിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.