gh

വർക്കല: ചെമ്മരുതി ഗ്രാമ പഞ്ചായത്തിന്റെ ചെമ്മരുതി ബ്രാന്റ് കൈ കുത്തരിയുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.പി. മുരളിയും അഡ്വ. വി. ജോയി എം.എൽ.എയും ചേർന്ന് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അരുണ എസ്.ലാൽ, കട്ടപ്പൻ തമ്പി, തങ്കപ്പൻ, ടി. രാധാകൃഷ്ണൻ, ബീന ബോൺസിലേ, പ്രീതി, ബേബി സേനൻ എന്നിവർ പങ്കെടുത്തു. ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഏഴ് പാടശേഖരങ്ങളിലായി 68 ഹെക്ടർ പാടശേഖരത്തിൽ നടത്തിയ നെൽകൃഷിയിലൂടെ ലഭിച്ച നെല്ല് കർഷകരിൽ നിന്നും ന്യായവിലയ്ക്ക് കൃഷിഭവൻ ഏറ്റെടുത്ത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകിയ നെല്ല് പുഴുങ്ങി- കുത്തി തവിടുകളയാതെ നാടൻ കുത്തരിയായാണ് ചെമ്മരുതി ബ്രാന്റ് കുത്തരിയായി വിപണയിലെത്തുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം പറഞ്ഞു.