വർക്കല: വർക്കല സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബി.പി. മുരളി, വി. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്. ഷാജഹാൻ, നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. അസീംഹുസൈൻ, എൻ. നവ പ്രകാശ്, എ.എച്ച്. സലിം, സുനിത എസ്.ബാബു, കൗൺസിലർ ജയന്തി എന്നിവർ പങ്കെടുത്തു. ഹൈജീൻ ആൽബർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ വി. സന്തോഷ് സ്വാഗതവും തഹസീൽദാർ ടി. വിനോദ് രാജ് നന്ദിയും പറഞ്ഞു. വി. ജോയി എം.എൽ.എ നിർമ്മാണോദ്ഘാടനത്തിന്റെ ഭാഗമായി ശിലാഫലകം താലൂക്ക് ഓഫീസിൽ അനാവരണം ചെയ്തു.