കിളിമാനൂർ: മടവൂർ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനിലൂടെ നിർവഹിച്ചു. ലൈഫ് മിഷന്റെ മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായിട്ട് സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത 36 പേർക്ക് 5.50 കോടി ചെലവിൽ മടവൂർ ഗ്രാമപഞ്ചായത്തിലെ സീമന്തപുരത്ത് റവന്യൂ വകുപ്പ് കൈമാറിയ 1.20 ഏക്കർ ഭൂമിയിൽ ഫ്ളാറ്റ് സമുച്ചയം ഉയരുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. വി. ജോയി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.