siva

തിരുവനന്തപുരം: ആയുർവേദ കോളേജിന് സമീപം കുന്നുംപുറത്ത് പ്രവർത്തിച്ചിരുന്ന ശാന്തിഗിരിയുടെ നവീകരിച്ച
ആയുർവേദ സിദ്ധ ക്ളീനിക് ഇന്ന് രാവിലെ മുതൽ പ്രവർത്തനമാരംഭിച്ചു. ആശ്രമം ആർട്സ് ആൻഡ് കൾച്ചർ ഇൻചാർജ് സ്വാമി ജനനന്മജ്ഞാന തപസ്വി ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദ -സിദ്ധ ഡോക്ടർമാരുടെ സേവനം ഇവിടെ എപ്പോഴും ലഭിക്കും. എല്ലാവിധ ചികിത്സകൾക്കും പുറമേ പ്രസവശുശ്രൂഷാ മരുന്നുകൾ, അങ്ങാടിമരുന്നുകൾ, പൂജാദ്രവ്യങ്ങൾ എല്ലാം ലഭ്യമാണ്. ചടങ്ങിൽ സ്വാമി വത്സലൻ, ജ്ഞാനതപസ്വി, ഡോ. ചിദംബരബാബു, ഡോ. ശ്രീവിഷ്ണു എസ്,സേതുനാഥ്, ശാന്തിപ്രിയൻ എന്നിവർ സംബന്ധിച്ചു.