അരുവിക്കര :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അരുവിക്കര പഞ്ചായത്തിലെ മൈലമൂട്ടിൽ പ്രവാസി മലയാളിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ മത്സ്യകൃഷി വിളവെടുപ്പ് തുടങ്ങി.ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപ്പെട്ട മത്സ്യം വിതരണം ചെയ്ത് നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബി.ബിജു ഉദ്ഘാടനം നിർവഹിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വിജയകുമാരി ബാബു സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.എസ് പ്രീത,അരുവിക്കര വാർഡ് മെമ്പർ വി.വിജയൻ നായർ,ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ.രാജ്‌മോഹൻ,ഫിഷറീസ് വകുപ്പ് കോ-ഓർഡിനേറ്റർ വീണ,അരുവിക്കര ബാബു, മൈലമൂട് മോഹൻദാസ് എന്നിവർ പങ്കെടുത്തു.