വെഞ്ഞാറമൂട് : കല്ലറ സ്നേഹതീരം അഗതിമന്ദിരത്തിൽ 30പേർക്ക് കൊവിഡ് . 105 അന്തേവാസികളും നാല് ജീവനക്കാരും ഉൾപ്പടെ 109 പേരിൽ നടത്തിയ പരിശോധനയിലാണ് 30 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് നഴ്സും ഒരു കന്യാസ്ത്രിയും ഉൾപ്പെടും . മാനസിക വിഭ്രാന്തിയുള്ള സ്ത്രീകളെയാണ് ഇവിടെ പാർപ്പിച്ചിട്ടുള്ളത്.20 മുതൽ 84 വയസ്സുവരെയുള്ളവർ ഇവിടെ അന്തേവാസികളായിട്ടുണ്ട്.ഇവർക്ക് മരുന്നുകൾ നൽകുന്നത് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ്.കൊവിഡ് സാഹചര്യമായതിനാൽ അന്തേവാസികളെ പരിശോധനക്കായി പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ കൊണ്ടു പോകാൻ കഴിയാത്തതിനാൽ നഴ്സ് പോയി മരുന്നുകൾ കൊണ്ടുവരുന്നതാണ് പതിവ്.