തിരുവനന്തപുരം:റോഡിൽ അലഞ്ഞുനടന്ന മനസികവൈകല്യമുള്ള സ്ത്രീയുടെ കൈവിരലിൽ കുടുങ്ങിയ മോതിരം അറുത്തുമാറ്റി ഫയർഫോഴ്സ്. പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ച വയോധികയുടെ കൈവിരൽ പഴുത്ത് നീരുവന്ന് അനക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു.ഇവരുടെ മറ്റുവിരലുകളിലും ഇരുമ്പിലും അല്ലാതെയുമുള്ള മോതിരങ്ങളുമുണ്ടായിരുന്നു. ചികിത്സ നൽകാൻ മോതിരം നീക്കണമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ പൊലീസ് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.ചെങ്കൽച്ചൂള യൂണിറ്റിൽ നിന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ബിനു,അമൽരാജ്,ദിനൂപ്,ജയേഷ് ചന്ദ്രൻ എന്നിവരെത്തി ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഷിയേഴ്സ്,കട്ടിംഗ് പ്ലെയർ,നോസിൽ പ്ലെയർ എന്നിവ ഉപയോഗിച്ച് മോതിരം അറുത്തുമാറ്റുകയായിരുന്നു.നീരും മുറിവും കാരണം മോതിരം പുറത്തുകാണാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.