pinaryi-

തിരുവനന്തപുരം: വായ്പകൾക്ക് മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടപാടുകാർക്ക് മൊറട്ടോറിയം കൂടുതൽ ബാധ്യതയായി വരാൻ പാടില്ല. കേന്ദ്ര സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. ബാങ്കുകളെക്കൊണ്ട് ഈ തീരുമാനം നടപ്പിലാക്കണം. സമ്പൂ‌ർണ ലോക്ക്ഡൗണിൽ ഒന്നും പ്രവർത്തിക്കാതിരുന്നപ്പോൾ കെട്ടിടങ്ങൾക്ക് വാടക ഇളവ് നൽകിയിരുന്നു. ഇപ്പോൾ അവസ്ഥ മാറി. ബാങ്കുകൾക്കടക്കം വാടക ഇളവ് നൽകാൻ ഇപ്പോൾ ആലോചിച്ചിട്ടില്ല. നല്ല ജാഗ്രതയോടെ കാര്യങ്ങൾ തുടർന്നു പോവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.