rotta

തിരുവനന്തപുരം: റോട്ടറി ഡിസ്ട്രിക്ട് 3211-ന്റെ കൊവിഡ് സേവന പ്രവർത്തനങ്ങളുടെ ഭാഗമായി റോട്ടറി ഫൗണ്ടേഷന്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഇരുപത്തിയൊന്ന് ലക്ഷംരൂപ ചെലവിൽ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ മന്ത്രി എ.കെ.ശശീന്ദ്രന് റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ സുരേഷ് മാത്യു നൽകി. കേരളത്തിലെ തെക്കൻ ജില്ലകളിലുള്ള കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോകൾക്കായി അനുനശീകരണ യന്ത്രങ്ങൾ,തെർമൽ സ്കാനറുകൾ,എൻ 95 മാസ്‌‌‌കുകൾ ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധ ഉപകരണങ്ങളാണ് സംഭാവന ചെയ്തത്. ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ റോട്ടറിയുടെ 2019-20 അസിസ്റ്റന്റ് ഗവർണർമാരായ മധുസൂദനൻ നായർ, ഷാജി, സുധീർ ദേവരാജൻ, സ്വാമിനാഥൻ, സെന്തിൽ സുബ്രഹ്മണ്യം തുടങ്ങിയവർ പങ്കെടുത്തു.