മലയിൻകീഴ്: കേന്ദ്ര ഗവൺമെന്റ് പാസാക്കിയ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് എൽ.ജെ.ഡി കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റി മലയിൻകീഴ് പോസ്റ്റാേഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.എൻ.ബി.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ജി.സതീശ്കുമാർ, മേപ്പൂക്കട മധു,ജില്ലാ സെക്രട്ടറി ചാണി അപ്പു, യുവജനതാദൾ ജില്ലാ പ്രസിഡന്റ് പി.എസ്.സതീഷ്,രാധാകൃഷ്ണൻനായർ,എം.നാരായണൻനായർ, ശ്രീജിത്ശങ്കർ, ജി.നീലകണ്ഠൻനായർ,സാംബശിവൻനായർ,കാട്ടാക്കട മധു,കുന്നുംപാറ ജയൻ,മച്ചേൽ ഹരി,മംഗ്ലാവിൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടന്നു. പാറശാലയിൽ കിസാൻ ജനത ജില്ലാ പ്രസിഡന്റ് എൽ.ആർ.സുദർശനകുമാർ ധർണ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോൺവിക്ടർ അദ്ധ്യക്ഷത വഹിച്ചു. കോവളം മണ്ഡലത്തിൽ സംസ്ഥാന സമിതി അംഗം റുഫസ് ഡാനിയേൽ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വട്ടിയൂർക്കാവിൽ ബാലുകിരിയത്ത് ധർണ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മണ്ഡലത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി ധർണ ഉദ്ഘാടനം ചെയ്തു. പി.മണി,വലിയശാല നീലകണ്ഠൻ,നെപ്പോളിയൻ,സി.ആർ.അരുൺ എന്നിവർ സംസാരിച്ചു.നേമം മണ്ഡലത്തിൽ റൂഫസ് ഡാനിയേൽ ധർണ ഉദ്ഘാടനം ചെയ്തു. എം.എ.ഹസ്സൻ,സുനിൽഖാൻ എന്നിവർ സംസാരിച്ചു.നെടുമങ്ങാട് മണ്ഡലത്തിൽ പിരപ്പൻകോട് അശോകൻ ധർണ ഉദ്ഘാടനം ചെയ്തു. സത്താർ അദ്ധ്യക്ഷതവഹിച്ചു.അരുവിക്കര മണ്ഡലത്തിൽ ഭദ്രം ശശി ധർണ ഉദ്ഘാടനം ചെയ്തു.കുറ്റിച്ചൽ ഷമീം,ആലുംമൂട് വിജയൻ എന്നിവർ സംസാരിച്ചു. വർക്കലയിൽ പി.സി.സുരേഷും വാമനപുരത്ത് പുല്ലമ്പാറ ദിലീപും ധർണ ഉദ്ഘാടനം ചെയ്തു. നൗഷാദ് മൗലവി അദ്ധ്യക്ഷത വഹിച്ചു.