voters-list

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് തയ്യാറാക്കുന്ന അന്തിമ വോട്ടർപട്ടികയുടെ പ്രസിദ്ധീകരണം ഒക്‌ടോബർ ഒന്നിലേക്ക് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌ക്കരൻ അറിയിച്ചു.

ചില തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിശ്ചിത സമയത്ത് നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഇന്ന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.

​വാ​ർ​ഡ് ​ന​റു​ക്കെ​ടു​പ്പി​ന് ​നി​യ​ന്ത്ര​ണം

​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സം​വ​ര​ണ​ ​വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള​ ​ന​റു​ക്കെ​ടു​പ്പി​നു​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യി.​ ​പാ​ർ​ട്ടി​ ​പ്ര​തി​നി​ധി​ക​ൾ​ക്കും,​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​ ​മാ​ത്ര​മേ​ ​ന​റു​ക്കെ​ടു​പ്പ് ​ഹാ​ളി​ൽ​ ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കൂ.​ ​ഒ​രു​ ​സ​മ​യം​ 30​ല​ധി​കം​ ​പേ​ർ​ക്ക് ​പ്ര​വേ​ശ​ന​മി​ല്ല.​ ​ഓ​രോ​ ​പ​ഞ്ചാ​യ​ത്തി​ലേ​യും​ ​അം​ഗീ​കൃ​ത​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​ഓ​രോ​ ​പ്ര​തി​നി​ധി​ക​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ക്കു​ന്ന​തി​നൊ​പ്പം​ ​സാ​മൂ​ഹി​ക​ ​അ​ക​ലം,​ ​മാ​സ്‌​ക്,​ ​സാ​നി​റ്റൈ​സ​ർ​ ​എ​ന്നി​വ​ ​നി​ർ​ബ​ന്ധം.​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണി​ലു​ള്ള​വ​ർ​ക്കും,​ ​ക്വാ​റ​ന്റൈ​നി​ലു​ള്ള​വ​ർ​ക്കും​ ​പ്ര​വേ​ശ​ന​മി​ല്ല.