hoyth

കിളിമാനൂർ: സി.പി.എം അടയമൺ ലോക്കൽ കമ്മിറ്റി കൃഷി ചെയ്ത അടയമൺ ഏലായിലെ കൊയ്ത്ത് ഉത്സവത്തിന്റെ ഉദ്ഘാടനം സി.പി.എം കിളിമാനൂർ ഏരിയ സെക്രട്ടറി എസ്. ജയചന്ദ്രൻ നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ, ഇ. ഷാജഹാൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സിബി, ലോക്കൽ കമ്മിറ്റി അംഗം എസ്. പ്രദീപ് കുമാർ, ബ്രാഞ്ച് സെക്രട്ടറി ഷിജിത്ത്, കർഷക സംഘം അടയമൺ യൂണിറ്റ് സെക്രട്ടറി കെ. സോമൻ, കൃഷി ഓഫീസർ എന്നിവർ പങ്കെടുത്തു.