കിളിമാനൂർ: കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലും നെൽക്കതിരും കത്തിച്ച് കർഷകരുടെ പ്രതിഷേധം. കർഷകദ്രോഹ ബില്ലുകൾ പിൻ വലിക്കുക എന്ന മുദ്രാവാക്യമുയർത്തി കേരള കർഷകസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള കിളിമാനൂർ ഏരിയായിലെ നാവായിക്കുളം കിഴക്കും പുറം പാടശേഖരത്ത് കർഷകസംഘം കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കേരള കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എസ്. പത്മകുമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജയചന്ദ്രൻ അദ്ധ്യക്ഷനായി. ജി. വിജയകുമാർ, എൻ. രവീന്ദ്രൻ ഉണ്ണിത്താൻ, ഡോ. കെ. വിജയൻ, എസ്. ഹരിഹരൻ പിള്ള, പോങ്ങനാട് കെ. വിജയൻ, എം.എസ്. ബിജുമോൾ, വൽസലൻ നായർ എന്നിവർ നേതൃത്വം നൽകി.