rsp

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ നിജസ്ഥിതി പുറത്തു വരാത്തത് എം.ശിവശങ്കറിന്റെ ബന്ധുക്കൾക്ക് ആർ.എസ്.എസുമായിട്ടുള്ള ബന്ധമാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ പറഞ്ഞു. അഴിമതിക്ക് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടേറിയറ്റിലെത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എസ്.സനൽകുമാർ,വി.ശ്രീകുമാരൻ നായർ, കെ.ജയകുമാർ, കെ.ചന്ദ്രബാബു, കോരാണി ഷിബു, ഇറവൂർ പ്രസന്നകുമാർ, പി.ശ്യാംകുമാർ,എം.സൂസി,എം.പോൾ,കരിക്കകം സുരേഷ്, പി.എസ്.പ്രസാദ്,എ.വി.ഇന്ദുലാൽ എന്നിവർ സംസാരിച്ചു.