തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ 18 പേർക്ക് ഇലക്‌ട്രോണിക്ക് വീൽചെയർ വിതരണം ചെയ്‌തു. മേയർ കെ. ശ്രീകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. കാഴ്ച പരിമിതർക്കുള്ള ടോക്കിംഗ് ലാപ്ടോപ്പും സ്‌കാനറും മേയർ കൈമാറി. ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.എസ്. സിന്ധു, എസ്. പുഷ്പലത, പാളയം രാജൻ, സി. സുദർശനൻ, മുട്ടട വാർഡ് കൗൺസിലർ ഗീതാ ഗോപാൽ, നഗരസഭ സെക്രട്ടറി ബിനി കെ.യു എന്നിവർ പങ്കെടുത്തു.