വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇരുപഞ്ചായത്തുകളിലുമായി നൂറിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഴ്ചയിൽ അഞ്ചു ദിവസം ആന്റിജൻ പരിശോധനാ ക്യാമ്പ് നടത്തുന്നുണ്ട്. ഇന്നലെ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്റ്റാഫ് നഴ്സിനും കുടുംബത്തിനും അടക്കം ഒമ്പതു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊളിക്കോട്, മലയടി ആശുപത്രികളുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഇന്നലെ പനയ്‌ക്കോട് എസ്.എൻ.ഡി.പി ഹാളിൽ നടത്തിയ പരിശോധനയിൽ പത്തുപേർക്കും കൊവിഡ് പോസിറ്രീവായി.
രോഗബാധിതരുടെ എണ്ണം
(തൊളിക്കോട്)
തൊളിക്കോട് ടൗൺ: 5
പനയ്‌ക്കോട്: 5
ചെട്ടിയാംപാറ: 4
തേവൻപാറ: 4
തച്ചൻകോട്: 3
ആനപ്പെട്ടി: 3
പുളിച്ചാമല: 3
ചായം: 2
തോട്ടുമുക്ക്: 2
രോഗബാധിതർ(വിതുര പഞ്ചായത്ത്)
വിതുര: 33
മുളയ്‌ക്കോട്ടുകര: 26
തള്ളച്ചിറ: 11
കൊപ്പം: 7
മണിതൂക്കി: 2
കല്ലാർ: 2
വിതുര പഞ്ചായത്തിലെ കണ്ടെയ്‌ൻമെന്റ് സോണുകൾ
നിയന്ത്രണം കർശനമാക്കും
വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി വിതുര പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്തും സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷും അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സഞ്ചരിക്കുന്നവരെയും മാസ്ക് ധരിക്കാത്തവരെയും നിരോധനം മറികടന്നു ടൂറിസം മേഖലകളിൽ എത്തുന്നവരെയും പിടികൂടി പിഴ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.