kerala-university

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഒക്‌ടോബർ 15ന് വൈകിട്ട് 5വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. സ്‌പോർട്സ് ക്വോട്ടയിൽ പ്രവേശനത്തിന് വിദ്യാർത്ഥികൾ സ്‌പോർട്സ് സർട്ടിഫിക്ക​റ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത ശേഷം പ്രൊഫൈലിൽ ലഭ്യമാകുന്ന പ്രൊഫോമ തങ്ങൾ ഓപ്ഷൻ നൽകിയിട്ടുളള കോളേജുകളിൽ (സ്‌പോർട്സ് ക്വോട്ട പ്രവേശനത്തിന് താത്പര്യമുളള കോളേജുകളിൽ മാത്രം) നേരിട്ടോ ഇ-മെയിൽ വഴിയോ 15ന് വൈകിട്ട് 5നകം സമർപ്പിക്കണം. കോളേജുകളുടെ ഇ-മെയിൽ ഐ.ഡി അഡ്മിഷൻ വെബ്‌സൈ​റ്റിലുണ്ട്.

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണി​റ്റി ക്വോട്ട സീ​റ്റുകളിലേക്ക് ഓൺലൈനായി ഒക്‌ടോബർ 15ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയവർക്ക് വീണ്ടും ലോഗിൻ ചെയ്ത ശേഷം പ്രൊഫൈലിലെ കമ്മ്യൂണി​റ്റി ക്വോട്ട ലിങ്ക് ഉപയോഗിച്ച് താത്പര്യമുളള വിഷയങ്ങളും കോളേജുകളും പ്രത്യേക ഓപ്ഷനായി നൽകാം. വിദ്യാർത്ഥിയുടെ കമ്മ്യൂണി​റ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളേജുകൾ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുള്ളൂ. ഓപ്ഷനുകൾ നൽകിയതിനു ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കണം.

അപേക്ഷയുടെ പ്രിന്റൗട്ടിന്റെ പകർപ്പ് കോളേജിലേക്കോ സർവകലാശാലയിലേക്കോ അയയ്‌ക്കേണ്ടതില്ല. ഇത് അഡ്മിഷൻ സമയത്ത് കോളേജിൽ ഹാജരാക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ 8281883052, 82281883053 എന്നീ ഫോൺനമ്പറുകളിലും onlineadmissions@keralauniversity.ac.in ഇ-മെയിലിലും ലഭിക്കും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​റി​യി​പ്പു​കൾ

പ്രാ​ക്ടി​ക്കൽ
ഒ​ന്നു​മു​ത​ൽ​ ​ആ​റു​വ​രെ​ ​സെ​മ​സ്റ്റ​ർ​ ​ബി.​സി.​എ​ ​ഓ​ഫ് ​കാ​മ്പ​സ് ​(​സ​പ്ലി​മെ​ന്റ​റി​/​മേ​ഴ്‌​സി​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 28​ ​മു​ത​ൽ​ ​ഏ​റ്റു​മാ​നൂ​ര​പ്പ​ൻ​ ​കോ​ളേ​ജി​ൽ​ ​ആ​രം​ഭി​ക്കും.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ഫാം​ ​സ​പ്ലി​മെ​ന്റ​റി​(2016​ ​അ​ഡ്മി​ഷ​ൻ​ ,​ 2016​ ​വ​രെ​യു​ള്ള​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 28​ ​മു​ത​ൽ​ ​ഒ​ക്‌​ടോ​ബ​ർ​ 5​ ​വ​രെ​ ​ചെ​റു​വാ​ണ്ടൂ​ർ​ ​സി​പാ​സി​ൽ​ ​ന​ട​ക്കും.


പ​രീ​ക്ഷാ​ഫ​ലം
എം.​എ​ ​മ്യൂ​സി​ക് ​മൃ​ദം​ഗം,​ ​എം.​എ​ ​മ്യൂ​സി​ക് ​വ​യ​ലി​ൻ,​ ​എം.​എ​ ​മ്യൂ​സി​ക് ​മ​ദ്ദ​ളം,​ ​എം.​എ​ ​ഭ​ര​ത​നാ​ട്യം,​ ​എം.​എ​ ​മോ​ഹി​നി​യാ​ട്ടം,​ ​എം.​എ​ ​ചെ​ണ്ട​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

കാ​ലി​ക്ക​റ്റ് ​യൂ​ണി.​ ​അ​റി​യി​പ്പു​കൾ

പ​രീ​ക്ഷാ​ഫ​ലം
2009​ ​സ്‌​കീം​ ​ബി.​ടെ​ക് ​പ്രി​ന്റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​(2012​ ​-​ 13​ ​പ്ര​വേ​ശ​നം​)​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
എ​ൽ​ ​എ​ൽ.​ബി​ ​(3​ ​വ​ർ​ഷം​ ​),​ ​എ​ൽ​ ​എ​ൽ.​ബി​ ​(3​ ​വ​ർ​ഷം​)​ ​യൂ​ണി​റ്റ​റി​ ​ആ​ൻ​ഡ് ​ബി.​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി​ ​(​ഓ​ണേ​ഴ്‌​സ്)​ ​കോ​ഴ്‌​സു​ക​ളു​ടെ​ ​ഇ​ന്റേ​ണ​ൽ​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​സി.​എ​ ​പ​രീ​ക്ഷ
എം.​സി.​എ​ ​(2013​ ​പ്ര​വേ​ശ​നം​)​ ​അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ ​ഒ​ക്‌​ടോ​ബ​ർ​ 12​ ​ന് ​തു​ട​ങ്ങും.

സ​മ​യം​ ​നീ​ട്ടി
പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​മു​ഖേ​ന​യു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​വി​ജ്ഞാ​പ​നം​ ​ചെ​യ്ത​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്ക് ​ഓ​ൺ​ലൈ​നാ​യി​ ​ചേ​ർ​ക്കാ​നു​ള്ള​ ​അ​വ​സ​രം​ 28​ ​ന് ​വൈ​കി​ട്ട് 5​ ​മ​ണി​ ​വ​രെ​ ​നീ​ട്ടി.​ ​ബി.​എ​ച്ച്.​എം.,​ ​ബി.​കോം​ ​ഓ​ണേ​ഴ്‌​സ്,​ ​ബി.​പി.​എ​ഡ്,​ ​ബി.​പി.​എ​ഡ് ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ബി​രു​ദ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ച്ച​വ​ർ​ ​അ​തേ​ ​ക്ര​മ​ത്തി​ൽ​ ​ത​ന്നെ​ ​മാ​ർ​ക്ക് ​രേ​ഖ​പ്പെ​ടു​ത്ത​ണം.

സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ
എം.​ബി.​എ​ ​(​സി.​യു.​സി.​എ​സ്.​എ​സ്.​)​ ​ഫു​ൾ​ ​ടൈം,​ ​പാ​ർ​ട്ട് ​ടൈം,​ ​റ​ഗു​ല​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​ഒ​ക്‌​ടോ​ബ​ർ​ 6​ ​നും​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​ഒ​ക്‌​ടോ​ബ​ർ​ 7​ ​നും​ ​തു​ട​ങ്ങും.

ക​ണ്ണൂ​ർ​ ​യൂ​ണി.​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​മാ​റ്റം
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി​ .​ടെ​ക് ​പ​രീ​ക്ഷ​യ്ക്ക് ​പ​യ്യ​ന്നൂ​ർ​ ​എ​സ്.​എ​ൻ.​ജി.​സി.​ഇ.​ടി​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി​ ​അ​പേ​ക്ഷി​ച്ച​വ​ർ​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​താ​വ​ക്ക​ര​ ​കാ​മ്പ​സി​ൽ​ ​പ​രീ​ക്ഷ​യ്ക്കെ​ത്ത​ണം.​ ​എം.​ഐ.​ടി​ ​അ​ഞ്ച​ര​ക്ക​ണ്ടി​ ​കേ​ന്ദ്ര​മാ​യി​ ​അ​പേ​ക്ഷി​ച്ച​വ​ർ​ ​ക​ണ്ണൂ​ർ​ ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ലും​ ​ഹാ​ജ​രാ​ക​ണം.