തിരുവനന്തപുരം: നഗരസഭയുടെ പൊന്നുമംഗലം വാർഡിൽ നവീകരിച്ച നേമം സോണൽ ഓഫീസ് കെട്ടിടത്തിന്റെയും പുതുതായി സ്ഥാപിച്ച എയറോബിക് ബിൻ എം.ആർ.എഫ് യൂണിറ്റുകളുടെയും ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. സോണൽ ഓഫീസ് കെട്ടിടത്തിനകത്ത് പ്രത്യേക കൗണ്ടറുകൾ, പുതിയ ഷെൽഫുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങിൽ നഗരസഭ മരാമത്ത് കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എസ്. പുഷ്പലത, വാർഡ് കൗൺസിലർ സഫിറാ ബീഗം, നേമം സോണൽ ഓഫീസ് സൂപ്രണ്ട് ശാന്തി, ഹെൽത്ത് ഇൻസ്‌പെക്ടർ ലതാകുമാരി എന്നിവർ പങ്കെടുത്തു.