photo

നെടുമങ്ങാട് : പുതുതായി രൂപീകരിച്ച നെടുമങ്ങാട് റവന്യു ഡിവിഷണൽ ഓഫീസിന് ബഹുനില മന്ദിരം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി.സി.ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു , നഗരസഭാ വൈസ്ചെ യർപേഴ്സൺ ലേഖാ വിക്രമൻ,നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റഹിയാനത്ത് ബീവി,പി.ഹരികേശൻ,കെ.ഗീതാകുമാരി,സി.പി.എം ഏരിയ സെക്രട്ടറി ആർ.ജയദേവൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,ബി.ജെ.പി നേതാവ് പൂവത്തൂർ ജയൻ എന്നിവർ പങ്കെടുത്തു.ആർ.ഡി.ഒ എസ്.എൽ സജികുമാർ സ്വാഗതവും തഹസിൽദാർ എം.കെ.അനിൽകുമാർ നന്ദിയും പറഞ്ഞു.