rr

പോത്തൻകോട് : കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കള്ളകേസ് എടുത്തുവെന്നാരോപിച്ച് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്തൻകോട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. കള്ളക്കേസ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും റൂറൽ എസ്.പി. ഓഫീസിലേക്ക് കെ.എസ്.യു മാർച്ച് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് ശരത് ശൈലേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ അനന്ത കൃഷ്ണൻ, പീറ്റർ സോളമൻ, ഡി.സി.സി സെക്രട്ടറി കൊയ്ത്തൂർക്കോണം സുന്ദരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ്, കെ.എസ്.യു നേതാക്കളായ നേമം അഷ്‌കർ, ജെസ്സീർ ചാത്തൻപാട്, റിയാസ് കൊഞ്ചിറ, ആശിഷ്, ആക്രം അബ്ദുൽ അറഫ്, സതീശൻ പോത്തൻകോട്, മുനവർ എസ്.എൻ, ജെറിൻ.ജെ.എൻ, ബാബു, മിഥുൻ എന്നിവർ നേതൃത്വം നൽകി.