covid-death

മലയിൻകീഴ്: മഞ്ഞപ്പിത്തത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാട്ടർ അതോറിട്ടി ജീവനക്കാരൻ കൊവിഡ് ബാധിച്ച് മരിച്ചു. പേയാട് മുക്കംപാലമൂട് നന്ദനത്തിൽ എം.കെ.അനിൽകുമാർ(52) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 2-ാം തിയതി മുതലാണ് മഞ്ഞപിത്തത്തിന് ചികിത്സ തേടിയത്.രണ്ട് ദിവസം മുൻപ് നടത്തിയ ആന്റീജൻ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇന്നലെ രാവിലെ മുതൽ രോഗം മൂർച്ഛിക്കുകയും വൈകിട്ടു മൂന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.ആശുപത്രിയിൽ കൂടെയുണ്ടായിരുന്ന ഭാര്യ ശ്യമളാ ദേവിക്കും മകൻ ഗൗതമിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മകൾ ഗോപികകൃഷ്ണൻ.