ramayanam

തിരുവനന്തപുരം: തുഞ്ചൻ ഭക്തിപ്രസ്ഥാന പഠന കേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ രാമായണ മഹോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി തുഞ്ചൻ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും. അദ്ധ്യാത്മ രാമായണത്തിന്റെ കാലിക പ്രസക്തി,​ രാമായണം നിത്യജീവിതത്തിൽ,​ രാമായണത്തിലെ കുടുംബം,​ തുഞ്ചത്തെഴുത്തച്ഛൻ മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകൾ,​ അദ്ധ്യാത്മ രാമായണം മലയാളി മനസുകളിൽ നൽകിയ സന്ദേശം എന്നീ വിഷയങ്ങളെക്കുറിച്ച് അഞ്ച് പേജിൽ കവിയാത്ത പ്രബന്ധങ്ങളാണ് ക്ഷണിച്ചത്.

ഒന്നും രണ്ടും മൂന്നും സമ്മാനാർഹർക്ക് യഥാക്രമം 5000,​3000,​ 2000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവുമടങ്ങുന്ന സമ്മാനം 2021 ജനുവരി അഞ്ചിന് നടക്കുന്ന വിശ്വരാമായണ സമ്മേളനത്തിൽ നൽകും.

പഠിക്കുന്ന സ്ഥാപനത്തിന്റെ വിലാസമടങ്ങിയ സാക്ഷ്യപത്രവും ഫോട്ടോയും സഹിതം കെ. രംഗനാഥൻ,​ ജനറൽ സെക്രട്ടറി, തുഞ്ചൻ ഭക്തി പ്രസ്ഥാനപഠന കേന്ദ്രം,​ വാല്മീകി ഭവൻ,​ തുഞ്ചൻ ഗ്രാമം,​ വെൺപകൽ പി.ഒ - 695123 എന്ന വിലാസത്തിലോ thunchangramam@gmail.com എന്ന മെയിലിലോ ഒക്ടോബർ 30നകം അയയ്ക്കണം. വിവരങ്ങൾക്ക്: 9446921129,​ 8086822201.