കിളിമാനൂർ: കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹബില്ലുകൾക്കെതിരെ ഇടതുപക്ഷ കർഷകസംഘനടകളുടെ നേതൃത്വത്തിൽ കിളിമാനൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ധർണ സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ. രാജൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം എസ്. ഹരിഹരൻ പിള്ള, ഏരിയാ പ്രസിഡന്റ് ഡോ: കെ. വിജയൻ, ഏരിയാ ട്രഷറർ പോങ്ങനാട് കെ. വിജയൻ, കിസാൻ സഭാ നേതാക്കളായ ജി. സുകുമാരപിള്ള, സി.കെ. ഗോപി, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ബഷീർ, കർഷക ജനത ജില്ലാ പ്രസിഡന്റ് സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കർഷകസംഘം ജില്ലാകമ്മിറ്റിയംഗം ബിജിമോൾ നന്ദി പറഞ്ഞു.