rr

തിരുവനന്തപുരം: നവീകരിച്ച വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം ഒക്ടോബർ 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വില്ലേജ് സന്ദർശിച്ച് അവസാനവട്ട പണികൾ വിലയിരുത്തിയ ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തിൽ 16 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിൽ ഭൂരിഭാഗവും അവസാനഘട്ടത്തിലാണ്.

കരകൗശല മേഖലയ്ക്ക് പുനർജനി നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 2011ൽ ഇരിങ്ങൽ, വെള്ളാർ ക്രാഫ്റ്റ് വില്ലേജുകൾ ആരംഭിച്ചത്. ഇതിൽ വെള്ളാറിലെ സ്ഥാപനം പലവിധ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇതിനാണ് ഒടുവിൽ പുതുജീവൻ ലഭിച്ചത്. 8.5 ഏക്കറിലുള്ള വില്ലേജിൽ 28 സ്റ്റുഡിയോകളിലായി 50 ഓളം ക്രാഫ്റ്റുകൾ പരിചയപ്പെടുത്താൻ സാധിക്കും. എല്ലാ സ്റ്റുഡിയോകളിലും ഉത്പന്നങ്ങളുടെ നിർമ്മാണവും വില്പനയും ഒരുക്കിയിട്ടുണ്ട്. ക്രാഫ്റ്റ് ഡിസൈൻ മേഖലകളിലെ അനുഭവസമ്പന്നരായ അദ്ധ്യാപകരെയും വിദഗ്ദ്ധരെയും ഉൾപ്പെടുത്തി വർക്ക് ഷോപ്പുകളും ട്രെയിനിംഗ് പ്രോഗ്രാമുകളും സംഘടിപ്പിക്കും.

സൗകര്യങ്ങൾ നിരവധി

സന്ദർശകർക്ക് ആർട്ടിസാൻസുമായി അടുത്തിടപഴകാനും കരകൗശല നിർമ്മാണത്തിൽ പങ്കെടുക്കാനുമുള്ള അവസരം സ്റ്റുഡിയോകളിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ പൈതൃക കരകൗശല ഉത്പന്നങ്ങളായ ആറന്മുള കണ്ണാടി, പെരുവമ്പ് വാദ്യോപകരണങ്ങൾ, ബാലരാമപുരം കൈത്തറി, മുട്ടത്തറ ദാരു ശില്പങ്ങൾ, തഴവ ഉത്പന്നങ്ങൾ എന്നിവ തനിമ നഷ്ടപെടാത്ത രീതിയിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്. വർഷത്തിലൊരിക്കൽ പ്രഗത്ഭരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് പെയിന്റിംഗ്, ടെറാക്കോട്ട, ഹാൻഡ്ലൂം, ശില്പങ്ങൾ, ബാംബു ഉത്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തി ആർട്ട് ആൻഡ് ക്രാഫ്റ്റ് ബിനാലേകളും സംഘടിപ്പിക്കും.

തയ്യാറാകുന്നത് ഇവയൊക്കെ....

എംപോറിയം

ആർട്ട് ഗാലറി

വാക്ക് വേ

സ്റ്റുഡിയോസ്

സെക്യൂരിറ്റി ക്യാബിൻ

എക്സിറ്റ് വാക്ക് വേ

റോഡുകൾ

റസ്റ്റോറന്റ്

ഓഡിറ്റോറിയം

കിച്ചൺ

ഓഫീസ്

ടോയ്ലെറ്റ് ബ്ലോക്‌സ്

പോണ്ട്

മേള കോർട്ട്

ഡിസൈൻ സ്ട്രാറ്റർജി ലാബ്

ക്യാമ്പസ് ലാൻഡ് സ്കേപ്പിംഗ്