തിരുവനന്തപുരം: ചുവന്ന ലുങ്കിയുടുത്ത് തലയിൽ കെട്ടും കെട്ടി നടൻ മോഹൻലാൽ കൃഷിയിടത്തിലേക്കിറങ്ങി. ലോക്ക് ഡൗണിനു മുമ്പേ തുടങ്ങിയതാണ് കൃഷി പരീക്ഷണം. ചെന്നൈയിൽ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ ലാൽ കലൂർ എളമക്കരയിലെ വീടിനോട് ചേർന്ന് അര ഏക്കർ സ്ഥലത്താണ് ജൈവകൃഷിയിറക്കിയത്.വെണ്ടയും വഴുതനയും തക്കാളിയുമൊക്കെ തൊടിയിൽ വിളഞ്ഞുനിൽക്കുന്നുണ്ട്.വിഷമില്ലാ പച്ചക്കറിയുടെ സർക്കാർ ബ്രാൻഡ് അംബാസഡർ കൂടിയാണ് മോഹൻലാൽ. നേരത്തെ തന്നെ പറമ്പിൽ കൃഷി ഇറക്കിയിരുന്നെങ്കിലും ലോക്ക് ഡൗൺ കാലത്താണ് കൂടുതൽ സജീവമായതെന്ന് ലാൽ പറയുന്നു. ദൃശ്യം 2വിന്റെ തിരക്കുകളിലേക്കാണ് ഇനി യാത്രയെങ്കിലും അവധി കിട്ടുമ്പോൾ വളമിടാനും വിളവെടുക്കാനും കൃഷിസ്ഥലത്തേക്ക് ഓടിയെത്തുമെന്നും ലാൽ പറഞ്ഞു.