sangamam-

ചിറയിൻകീഴ്: കർഷകത്തൊഴിലാളി ക്ഷേമനിധി നില നിർത്താൻ ഓർഡിനൻസ് ഇറക്കുകയും അധിവർഷാനുകൂല്യം നൽകാൻ പണം അനുവദിക്കുകയും ചെയ്‌ത സംസ്ഥാന സർക്കാരിന് കെ.എസ്.കെ.ടി.യു വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അഭിവാദ്യ സംഗമം സംഘടിപ്പിച്ചു. ചിറയിൻകീഴ് - ശാർക്കര വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ നടന്ന സംഗമം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്‌തു. കെ.എസ്.കെ.ടി.യു ഏരിയാ വൈസ് പ്രസിഡന്റ് ജി. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുശോഭനൻ, കെ.സി.ഇ.യു ജില്ലാ സെക്രട്ടറി വി. വിജയകുമാർ, കർഷകസംഘം ഏരിയ പ്രസിഡന്റ് പി. മുരളി, സി.ഐ.ടി.യു ഏരിയാ ജോയിന്റ് സെക്രട്ടറി പി. മണികണ്ഠൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സി. രവീന്ദ്രൻ, ജി. വ്യാസൻ തുടങ്ങിയവർ സംസാരിച്ചു