തിരുവനന്തപുരം: സംസ്ഥാനത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലെ ഏറ്റവും മുതിർന്ന ചലച്ചിത്രകാരനായ കെ.പി. കുമാരനെ ആദരിക്കുന്നതിനായി ഫിലിം സൊസൈറ്റി ഫെഡറേഷൻ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര മേള ഇന്ന് മുതൽ ഒക്ടോബർ ഒന്നുവരെ സംഘടിപ്പിക്കും. അതിഥി, കാട്ടിലെ പാട്ട്, രുഗ്മിണി, തോറ്റം, ആകാശ ഗോപുരം, എം.ടി. വാസദേവൻ നായർ ( ഡോക്യുമെന്ററി) എന്നീ ആറു ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ ആമുഖങ്ങളോടെയാവും ഓരോ ചിത്രവും തുടങ്ങുക. Ffsikeralam ഫേസ് ബുക്ക് പേജിൽ എല്ലാദിവസവും വൈകന്നേരം 6.30 ന് പ്രദർശനങ്ങൾ ലഭ്യമാകും.