d

കൊച്ചി: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മലമ്പാമ്പിന്റെ അവശിഷ്‌ടങ്ങളും നെയ്യും വനംവകുപ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പുല്ലേപ്പടി കാരണകോടം ഭാഗത്ത് കളത്തിൽ കെ.എ. ജോസഫിനെതിരെ കേസെടുത്തു, മൂന്നുനില കെട്ടിട‌ത്തിന്റെ ടെറസിന്റെമൂലയ്ക്ക് ഒളിപ്പിച്ച നിലയിലായിരുന്നു നെയ്യ്.

‌എറണാകുളം ഫ്‌ളൈയിംഗ് സ്ക്വാഡിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് കബീർ വി. എം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുനിത്ത് പി നായർ, പെരുമ്പാവൂർ ഫ്‌ളൈയിംഗ് സക്വാഡിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.വി. ജോഷി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.ആർ. ശ്രീജിത്ത് , കെ.പി. ലൈപിൻ എന്നിവർ പങ്കെടുത്തു.

1972ലെ വന്യജീവി സംരക്ഷണനിയമത്തിലെ ഷെഡ്യൂൾ ഒന്നിൽപ്പെട്ട സംരക്ഷിത ജീവിയാണ് മലമ്പാമ്പ്. ഇവയെ കൊല്ലുന്നതും കൈവശംവയ്ക്കുന്നതും ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്.