paivelikonam-biju-udghaad

കല്ലമ്പലം: ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ പണ്ഡിറ്റ് ദീനദയാൽ ജയന്തി ആഘോഷം സംഘടിപ്പിച്ചു. വർക്കല മണ്ഡലം വൈസ് പ്രസിഡന്റ് പൈവേലിക്കോണം ബിജു ഉദ്ഘാടനം നിർവഹിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടിയിൽ ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മുല്ലനല്ലൂർ, ജനറൽ സെക്രട്ടറി അശോകൻ നാവായിക്കുളം, ന്യൂനപക്ഷ മോർച്ച വർക്കല മണ്ഡലം ജനറൽ സെക്രട്ടറി നിസാം, നേതാക്കളായ മനു, അരുൺകുമാർ, അജയകുമാർ, സുദേവൻ, അനിൽകുമാർ, മണികണ്ഠൻ, പത്മകുമാർ, സുബാഷ്, അനന്തവിഷ്ണു, ഹരീഷ്, വിനോദ്, സുനിൽകുമാർ, മോഹനൻ, രാജീവ്, ജയചന്ദ്രൻ, എന്നിവർ പങ്കെടുത്തു.