കല്ലമ്പലം: കേന്ദ്ര സർക്കാർ ഭേദഗതി ചെയ്‌ത മൂന്ന് കർഷക ബില്ലുകളും കർഷകദ്രോഹമാണെന്നാരോപിച്ച് കോൺഗ്രസ് കരവാരം - തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റികൾ ചേർന്ന് തോട്ടയ്ക്കാട് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഡി.സി.സി അംഗം എസ്.എം. മുസ്‌തഫ ഉദ്ഘാടനം ചെയ്‌തു. നിസാം തോട്ടയ്ക്കാട് അദ്ധ്യക്ഷനായി. എം.കെ. ജ്യോതി, സുരേന്ദ്രകുറുപ്പ്, മണിലാൽ, ജാബിർ, ലാലി, അച്യുത്, റാഫി, മുബാറക്ക്, ജോയ് തുടങ്ങിയവർ സംസാരിച്ചു.