fiid

കിളിമാനൂർ: പന്നി ശല്യം രൂക്ഷം, നശിപ്പിക്കുന്നത് ഏക്കർ കണക്കിന് കൃഷി. പുളിമാത്ത് പഞ്ചായത്തിലെ കുടിയേലയിലാണ് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നത്. കുടിയേല ഏലയിൽ രണ്ട് ഏക്കർ നെൽകൃഷി പന്നി നശിപ്പിച്ചു. ഒരു ലക്ഷം രൂപയോളം നഷ്ടമാണ് കർഷകർക്കുണ്ടായത്. പ്രദേശത്തു മരിച്ചീനി, ചേമ്പ്, ചേന തുടങ്ങിയ കൃഷി നടത്താൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. വാഴകളും, കുരുമുളക് കൃഷിയും വരെ പന്നികൾ നശിപ്പിച്ചു. അധികാരികൾ പന്നിശല്യത്തെ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ പുളിമാത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.