prathi

കിളിമാനൂർ: പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കിളിമാനൂർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരം കെ.പി.സി.സി അംഗം എൻ.സുദർശനൻ ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡന്റ് അടയമൺ മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. സൊണാൾജ്, എ. ഷിഹാബുദ്ദീൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഗംഗാധര തിലകൻ, ഡി.സി.സി മെമ്പർ കെ. നളിനൻ, ബ്ലോക്ക് ഭാരവാഹികളായ രാജേന്ദ്രൻ, ശ്യാംനാഥ്, മണ്ഡലം ഭാരവാഹികളായ ഗുരുലാൽ, സുനി, സജി, രമണി പ്രസാദ്, രമ ദേവി, ഭാസ്‌കരൻ, ബാബു, ജിത്തു, ഷൈല ബീവി, പ്രസന്ന എന്നിവർ പങ്കെടുത്തു.