ഷംന വില്ലത്തിയാകുന്നു. വിജയകുമാർ കൊണ്ട സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ഷംന വില്ലത്തിയായെത്തുന്നത്. രാജ് തരുണും അദിഥി റാവു ഹൈദരിയുമായിരിക്കും ചിത്രത്തിലെ നായകനും നായികയുമെന്നറിയുന്നു. ഒക്ക ലൈല കോശം എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് വിജയകുമാർ കൊണ്ട. ജോസഫിന്റെ തമിഴ് റീമേക്കായ വിചിത്രനിലും ജയലളിതയുടെ ബയോ പിക്കായ ത െെലവിയുമാണ് ഷംന ഒടുവിൽ അഭിനയിച്ചത്.