fishing

തിരുവനന്തപുരം: മത്സ്യബന്ധനത്തിലെ നിയമ ലംഘനങ്ങൾക്കുള്ള പിഴ 10,​000 രൂപയിൽ നിന്ന് 5000 ആക്കി കുറച്ചു. മത്സ്യബന്ധന വള്ളങ്ങൾക്കുള്ള പിഴ എൻജിൻ ശേഷിക്കനുസരിച്ച് ഒമ്പത് സ്ലാബുകളായി പുതുക്കി നിശ്ചയിച്ച് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്തു. പിഴ കൂടുതലാണെന്ന് മത്സ്യത്തൊഴിലാളി മേഖലയിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് പുനഃക്രമീകരിച്ചത്.