വർക്കല: വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടോർ സൈക്കിൾ തീയിട്ട് നശിപ്പിച്ചതായി പരാതി. ബി.ജെ.പി ചെമ്മരുതി രണ്ടാം വാർഡ് കൺവീനർ കോവൂർ പൊയ്കവിള വീട്ടിൽ ഷൈജുവിന്റെ റോയൽ എൻഫീൽഡ് ബൈക്കാണ് സാമൂഹ്യവിരുദ്ധർ കത്തിച്ചത്. കഴിഞ്ഞ ദിവസം
രാത്രി ഒരുമണിയോടെയാണ് സംഭവം. ഷൈജുവിന്റെ കിടപ്പുമുറിയുടെ വശത്താണ് ബൈക്ക് പാർക്ക് ചെയ്തിരുന്നത്. തീയുടെ ചൂട് കൊണ്ട് ജനൽ ഗ്ലാസുകൾ പൊട്ടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. അയൽവാസികളുടെ സഹായത്തോടെ തീ കെടുത്താൻ ശ്രമിച്ചെങ്കിലും ബൈക്ക് ഭാഗീകമായി കത്തിനശിച്ചു. ടൈൽസ് പാകുന്ന ജോലി ചെയ്യുന്ന ഷൈജുവിന്റെ പണി ആയുധങ്ങൾ മോഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ ഷൈജു അയിരൂർ പൊലീസ് സ്റ്റേഷനിൽ ഷൈജു പരാതി നൽകി.