containment-zone

തിരുവനന്തപുരം: കൊവിഡ് കേസുകൾ സംസ്ഥാനത്ത് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇനി കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നത് ഫലപ്രദമാകില്ലെന്ന വിലിരുത്തലിൽ വിദഗ്ദ്ധ സമിതി. നിലവിൽ കേസുകൾ സമൂഹത്തിന്റെ എല്ലാതട്ടിലുമുണ്ട്. expert commitieeഇനി ഒരു പ്രദേശത്ത് കേസുകൾ വർദ്ധിക്കുന്നത് പ്രത്യേകം ശ്രദ്ധിച്ച് ക്ലസ്റ്റർ നിർണയം മാത്രം മതിയെന്നാണ് അഭിപ്രായം. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ശുപാർശ വിദഗ്ദ്ധ സമിതി ഉടൻ സർക്കാരിന് നൽകും. ലക്ഷണങ്ങൾ ഇല്ലാത്തവരെയും പോസിറ്റീവായവർ നെഗറ്റീവാണോയെന്ന് കണ്ടെെത്താനും ടെസ്റ്റ് നടത്തുന്ന രീതി ഒഴിവാക്കണമെന്നും അഭിപ്രായമുണ്ട്. ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി പരിശോധിക്കുന്നതിന് പകരം മറ്റുള്ള പരിശോധനകൾ നടത്തുന്നത് അശാസ്ത്രീയമാണെന്നാണ് വിലയിരുത്തൽ. നിലവിലെ പരിശോധനകൾ അപര്യാപ്തമാണെന്നുള്ള അഭിപ്രായവും വിദഗ്ദ്ധസമിതി സർക്കാരിനെ അറിയിക്കും.

അതേസമയം, സംസ്ഥാനത്ത് ഉറവിടം അറിയാത്ത കേസുകൾ പെരുകുന്നത് വലിയൊരു സമൂഹവ്യാപനത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഒരുമാസത്തിനിടെ ഉറവിടം അറിയാത്ത കേസുകളിൽ 5624 എണ്ണത്തിന്റെ വൻ വർദ്ധനവാണുണ്ടായത്. ഓഗസ്റ്റ് ഒന്നു മുതൽ 25വരെ 2412 ഉറവിടം അറിയാത്ത കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഈമാസം കഴി‌ഞ്ഞദിവസം വരെ (സെപ്തംബർ 25) 8,036 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ വരാനിരിക്കുന്ന അപകടത്തിന്റെ മുന്നറിയിപ്പ് നൽകുന്നു. ഈ മാസം 19മുതൽ 25വരെ ഉറവിടമറിയാത്ത 3663 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞമാസം ഇതേ കാലയളവിൽ ഇത് 844ആയിരുന്നു. എണ്ണം കുത്തനെ കൂടുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പൂന്തുറയിലും പുല്ലുവിളയിലും നേരത്തെ പ്രാദേശിക സമൂഹവ്യാപനം ഉണ്ടായതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഈ രണ്ടു മേഖലകളിലും ഉറവിടം അറിയാത്ത കേസുകളുടെ വർദ്ധനവാണ് സമൂഹവ്യാപനത്തിലേക്ക് നയിച്ചത്.

ഉറവിടം അറിയാത്ത കേസുകൾ

കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക്

(ഓഗസ്റ്റിൽ ഇതേ ദിവസത്തെ കണക്ക് ബ്രാക്കറ്റിൽ)

സെപ്തംബർ 19- 498 (53)

20- 459 (100)

21- 313 (109)

22- 412 (153)

23- 640 (160)

24- 628 (95)

25- 713 (174)