kovalam

തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതൽ നിശ്ചലമായ വിനോദസഞ്ചാര മേഖല വീണ്ടും ഉണരുന്നു. കേരളം അടുത്ത മാസം മദ്ധ്യത്തോടെ ഘട്ടംഘട്ടമായി സഞ്ചാരികളെ വരവേറ്റുതുടങ്ങും. ഡിസംബറോടെ പൂർണമായി സജീവമാക്കാനാണ് സർക്കാർ ആലോചന. കോവളം പോലുള്ള ബീച്ചുകൾ അവസാന ഘട്ടത്തിലായിരിക്കും തുറക്കുന്നത്.

അടുത്തിടെ മൂന്നാർ, വയനാട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് ആഭ്യന്തര ടൂറിസ്റ്റുകൾ എത്തിയതാണ് പ്രതീക്ഷ ഉണർത്തിയത്. നവംബർ, ഡിസംബർ മാസങ്ങളിലെ യാത്രാ പാക്കേജുകളെ കുറിച്ച് നിരവധി അന്വേഷണങ്ങൾ വരുന്നതായി പ്രധാന ട്രാവൽ ഏജൻസികൾ പറയുന്നു.ടൂർ ഓപ്പറേറ്റർമാർ വഴിയാണ് ബുക്കിംഗ് നടത്തുന്നതെങ്കിലും, യാത്ര സ്വന്തം വാഹനത്തിൽ നടത്താനാണ് മിക്കവർക്കും താല്പര്യം.

മികച്ച ഹോട്ടലുകളിൽ കുറഞ്ഞ വാടക നിരക്കിൽ പാർക്കാനുള്ള പാക്കേജുകൾ വഴി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണ് ടൂർ ഓപ്പറേറ്റർമാരുടെ ശ്രമം.

കുടുംബ സമേതം പാർക്കാൻ 3,500 രൂപ മുതൽ 12,000 രൂപവരെയുള്ള പാക്കേജുകളുണ്ട്.

മുൻവർഷത്തേക്കാൾ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. മാർഷ്യൽ ആർട്‌സ്, ക്രാഫ്റ്റ് എന്നിവയ്ക്ക് പ്രാധാന്യം നൽകി 15 ദിവസം മുതൽ ഒരു കൊല്ലം വരെയുള്ള ലേണിംഗ് എക്‌സ്പീരിയൻസ് പാക്കേജുമുണ്ട്.

 തുടക്കത്തിൽ ഇക്കോ ടൂറിസം

ഇക്കോ ടൂറിസം ആയിരിക്കും ആദ്യം അനുവദിക്കുക. കോവളം പോലുള്ള ബീച്ചുകൾ അവസാന ഘട്ടത്തിലായിരിക്കും തുറക്കുക. ബീച്ചുകളിൽ സഞ്ചാരികളെ നിയന്ത്രിച്ചു കയറ്റുന്ന

തിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് ഇങ്ങനെ.

20,00000

ഉപജീവനം നടത്തുന്നവർ

80,000

സംരംഭകർ

''ടൂറിസം മേഖല എങ്ങനെ തുറക്കണമെന്നതു സംബന്ധിച്ച് അന്തിമതീരുമാനം തിങ്കളാഴ്ച കൈക്കൊള്ളും''

- കടകംപള്ളി സുരേന്ദ്രൻ,

ടൂറിസം മന്ത്രി