വർക്കല: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ആദ്യമായി ആരംഭിച്ച ഡിജിറ്റൽ ലൈബ്രറി ചെമ്മരുതി പഞ്ചായത്തിലെ തോക്കാട് സാംസ്കാരിക നിലയത്തിൽ അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജയ സിംഹൻ, മുഹമ്മദ് ഇക്ബാൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ കുറുപ്പ്, കുട്ടപ്പൻ തമ്പി, തങ്കപ്പൻ, പ്ലാൻ കോ-ഓർഡിനേറ്റർ വിനു, ഹെഡ് ക്ലാർക്ക് അജയൻ, ലൈബ്രറിയേൻ സബിന എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ വിദ്യാർത്ഥികളുടെയും മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവരുടെയും വിജ്ഞാന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം പറഞ്ഞു.